ന്യൂഡൽഹി: ഇന്ത്യൻ, ജർമ്മൻ നീതിന്യായ വ്യവസ്ഥകൾക്ക് പരസ്പരം അനുഭവങ്ങൾ പങ്കുവെച്ച് മുന്നേറാൻ സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സുര്യ കാന്ത്. ജുഡീഷ്യൽ ഭരണനിർവ്വഹണം, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി (AI), മധ്യസ്ഥത (Mediation), നിയമവിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജർമ്മനിയിലെ ഫെഡറൽ കോർട്ട് ഓഫ് ജസ്റ്റിസിലെ പ്രസീഡിംഗ് ജഡ്ജ് ഡോ. ......
ന്യൂഡൽഹി: മധ്യപ്രദേശിലെ മുൻ ജുഡീഷ്യൽ ഓഫീസറും അഭിഭാഷകനുമായ നരേന്ദ്ര കുമാർ ജെയിനെ അഭിഭാഷക വൃത്തിയിൽ നിന്ന് സ്ഥിരമായി വിലക്കിക്കൊണ്ടുള്ള ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ (BCI) ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ബി.സി.ഐയുടെ നടപടി തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയത്. ......
ന്യൂഡൽഹി: ആഗോള വിപണിയിൽ സ്വർണവില വരും വർഷങ്ങളിൽ നിലവിലെ നിരക്കിന്റെ പലമടങ്ങായി ഉയർന്നേക്കുമെന്ന് പ്രമുഖ ശതകോടീശ്വരനും ഇലക്ട്രം ഗ്രൂപ്പ് ചെയർമാനുമായ തോമസ് കപ്ലാൻ. ഔൺസിന് 50,000 ഡോളർ വരെ സ്വർണവില എത്താനുള്ള സാധ്യതയുണ്ടെന്നാണ് കപ്ലാന്റെ പ്രവചനം. ......
ന്യൂഡൽഹി: ബിജെപി മുൻ എംപിയും മാധ്യമപ്രമുഖനുമായ സുഭാഷ് ചന്ദ്രയ്ക്ക് കോടികളുടെ കടബാധ്യതയിൽ വൻ ഇളവ് അനുവദിച്ച് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി). ബാങ്കുകൾ ഉൾപ്പെടെയുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള ഏകദേശം 22,000 കോടി രൂപയുടെ ബാധ്യതയിൽ 6.5 കോടി രൂപ മാത്രം തിരിച്ചടച്ചാൽ മതിയെന്ന ഉത്തരവാണ് ട്രിബ്യൂണൽ പുറപ്പെടുവിച്ചത്.
ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുൾസ് നൽകിയ കേസിലാണ് എൻസിഎൽടിയുടെ നടപടി. ......
ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റും (NABARD) നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റും (NaBFID) ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഈ പങ്കാളിത്തത്തിലൂടെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, കൃഷി അധിഷ്ഠിത മൂല്യ ശൃംഖലകൾ എന്നിവ ശക്തിപ്പെടുത്താൻ കുറഞ്ഞ നിരക്കിൽ ദീർഘകാല വായ്പകൾ ലഭ്യമാക്കും. കുടിവെള്ള പദ്ധതികൾ, ജലസേചനം, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ, റൂറൽ റോഡുകൾ, പാലങ്ങൾ, കംപ്രസ്ഡ് ബയോഗ്യാസ് എന്നിവയുൾപ്പെടെയുള്ള പദ്ധതികൾക്ക് സംയുക്തമായി ഫണ്ട് കണ്ടെത്താനും ഉപദേശം നൽകാനും ഇരു സ്ഥാപനങ്ങളും സഹകരിക്കും.
ഗ്രാമീണ-നഗര വ്യത്യാസം കുറയ്ക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും ഈ സഹകരണം സഹായിക്കുമെന്ന് നബാർഡ് ചെയർമാൻ ഡോ. ......
എഥനോൾ ഉത്പാദനത്തിനായി ചോളം വൻതോതിൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ രാജ്യത്തെ കോഴിവളർത്തൽ മേഖല പ്രതിസന്ധിയിൽ. കോഴിത്തീറ്റയിലെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യത കുറഞ്ഞതും വില കുതിച്ചതും മുട്ടവില ഉയരാൻ കാരണമാകുന്നു. ......
ലക്നൗ: പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ വെടിയേറ്റ് മരിച്ചു. കൊട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജിമ്മിന് പുറത്ത് ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ......
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ 21കാരിയായ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി. മുസ്കാൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.......
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ 24 വയസ്സുകാരിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിജെപി സൂറത്ത് ജില്ലാ മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മകൻ സൗരഭ് സിങ്ങിന്റെ ഭാര്യ നിധി സിങ്ങാണ് മരിച്ചത്. ......
ന്യൂഡൽഹി: ഒരേ വാഹനം, പല സ്ഥലങ്ങൾ, വ്യാജമായി സൃഷ്ടിച്ച അപകട രംഗങ്ങൾ—ഇന്ത്യൻ ഇൻഷുറൻസ് മേഖലയെ വിറപ്പിക്കുന്ന വൻ തട്ടിപ്പ് ശൃംഖലയുടെ ചുരുളഴിയുന്നു. മോട്ടോർ വാഹന അപകടങ്ങളുടെ പേരിൽ നടക്കുന്ന കോടികളുടെ ഇൻഷുറൻസ് തട്ടിപ്പുകൾക്ക് തടയിടാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കാൻ സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവ്.
ഒരു വ്യക്തിഗത കേസ് പരിഗണിക്കുന്നതിനിടയിലാണ് ഒരേ വാഹനം ഉപയോഗിച്ച് പലയിടങ്ങളിൽ ക്ലെയിമുകൾ നേടിയെടുത്ത വൻ തട്ടിപ്പ് ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല, ജസ്റ്റിസ് പ്രസന്ന ബി. ......